SignIn
Kerala Kaumudi Online
Friday, 05 June 2026 5.36 AM IST

മുട്ടിൽ ഭാസ്ക്കരൻ സ്മാരക മന്ദിരം

muttil
മുട്ടിൽ ഭാസ്ക്കരൻ സ്മാരക മന്ദിരം പി.സി സദാനന്ദൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: കേളോത്തെ മുട്ടിൽ ഭാസ്‌കരന്റെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയ ഭാരതീയ ജനതാ പാർട്ടി പുല്ലൂർ ഏരിയ കമ്മിറ്റി ഓഫീസ് പി.സി സദാനന്ദൻ എം.പി ഉദ്ഘാടനം ചെയ്തു. പാർട്ടി നേതാക്കളുടെ ഫോട്ടോ അനാച്ഛാദനവും ഓഫീസ് മുറ്റത്ത് വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. അഡ്വ. കെ. ശ്രീകാന്ത്, എ. വേലായുധൻ, പി. ബാബു, ബി.എം.എസ് സംസ്ഥാന സമിതി അംഗം ടി. കൃഷ്ണൻ, ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്ത്, ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോൾ, ജനറൽ സെക്രട്ടറിമാരായ എം. മുരളീധരൻ, പ്രദീപ് കൂട്ടക്കനി, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ സംസാരിച്ചു. കെ. കുഞ്ഞിരാമൻ സ്വാഗതവും പ്രദീപ് പുല്ലൂർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, SMARAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL