കാഞ്ഞങ്ങാട്: ഇന്ത്യാ റെഡ്ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് കോടോം - ബേളൂർ ഗ്രാമപഞ്ചായത്തുതല ദുരന്ത നിവാരണ സേന രൂപീകരണവും ദുരന്തങ്ങളെ അതിജീവിക്കാനുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളെയും മനുഷ്യ നിർമ്മിത ദുരന്തങ്ങളെയും ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പാണ് പഞ്ചായത്തിൽ നടക്കുന്നത്. പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന ദുരന്ത നിവാരണ സേനാംഗങ്ങൾക്ക് കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെന്റ് നൽകുന്ന തുടർപരിശീലനവും ജീവൻ രക്ഷാകിറ്റും നൽകി. അട്ടേങ്ങാനം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ ചെയർമാൻ കെ. വിനോദ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുരേഷ് വയമ്പ്, കെ. ഭൂപേഷ്, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ സംസാരിച്ചു. നാഷണൽ ട്രെയ്‌നർ രതീഷ് കല്ലോട്ട് ക്ലാസെടുത്തു. വരയിൽ കുഞ്ഞിക്കണ്ണൻ സ്വാഗതവും സുധാകരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |