SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

എൻ.ജി.ഒ യൂണിയൻ മാർച്ചും ധർണയും

ngou
കേരള എൻ.ജി.ഒ കാസർകോട് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി പി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്: സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക, 12ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 6ന് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ വിനോദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി സുരേഷ് കുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം. ധനേഷ്, കെ.വി ഷീബ, പി. ശ്രീജിത്ത് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NGOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL