SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

സജിത്തിന്റെ കഥകൾ പ്രകാശനം ചെയ്തു

cinima-
സജിത്തിന്റെ കഥകള്‍' സിനിമാതാരം പി. പി കുഞ്ഞികൃഷ്ണന് നല്‍കി നിരൂപകൻ ഇ. പി രാജഗോപാലൻ പ്രകാശനം ചെയ്യുന്നു

പടന്ന: സഹോര ബുക്സിന്റെ അഞ്ചാമത് പുസ്തകം സജിത് സി. പടന്നയുടെ 'സജിത്തിന്റെ കഥകൾ' സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന് നൽകി നിരൂപകൻ ഇ.പി രാജഗോപാലൻ പ്രകാശനം ചെയ്തു. കഥ എന്നത് എല്ലാ ലോകഭാഷകളിലും ഏറ്റവും പ്രാഥമികവും സ്വാഭാവികവുമായ ഏർപ്പാടാണ്. മനുഷ്യർ ഏറ്റവും തെളിഞ്ഞ മനുഷ്യരാകുന്നത് കഥയുടെ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലുമാണ്. കഥ മനസ്സിനെ, ശരീരത്തെ, സാമൂഹികതയെ ഏറ്റവും നന്നായും സ്വാഭാവികമായും വെളിവാക്കുമെന്ന് ഇ.പി രാജഗോപാലൻ പറഞ്ഞു. ഓടക്കുഴൽ അവാർഡ് നേടിയ രാജഗോപാലനുള്ള സഹോര സാംസ്‌കാരിക വേദിയുടെ ഉപഹാരം ചന്തേര സബ് ഇൻസ്‌പെക്ടർ സി. പ്രദീപ്കുമാർ നൽകി. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബൈദ അദ്ധ്യക്ഷത വഹിച്ചു. റഹ്മാൻ റാസ, ജലീൽ പടന്ന, സി. സജിത്, എൻ.കെ സതീഷ് കുമാർ, സി.വി രാജൻ, പി.വി സുധീഷ് കുമാർ, ജയചന്ദ്രൻ, പി.എ രാജീവൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PRAKASHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL