SignIn
Kerala Kaumudi Online
Monday, 06 July 2026 6.35 AM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

vyapari
വ്യാപാരി വ്യവസായി സമിതി പടന്നക്കാട് യൂണിറ്റ് സമ്മേളനം ഏരിയ ട്രഷറർ കെ.വി സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വ്യാപാരമേഖലയെ സാരമായി ബാധിക്കുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്നും ദേശീയപാത വികസനത്തിന്റെ ഭാഗമായി തകരാറിലായ പടന്നക്കാട് പ്രദേശത്തെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പടന്നക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ ട്രഷറർ കെ.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സത്യൻ പടന്നക്കാട് വ്യാപാരി മിത്ര പദ്ധതി വിശദീകരണം നടത്തി. വനിത വിഭാഗം ജില്ലാ സെക്രട്ടറി എം. അനിത ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എം. ഗംഗാധരൻ, മനോജ് കരുവളം, കെ.വി ബിജു. കെ. സുമേഷ് സംസാരിച്ചു. സെക്രട്ടറി രാജേഷ് കുറന്തൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം. ശോഭനൻ (പ്രസിഡന്റ്), രാജേഷ് കരിവളം (സെക്രട്ടറി), കെ. സുമേഷ് (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL