ഉദുമ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള ഉദുമ യൂണിറ്റ് സമ്മേളനം ഐശ്വര്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഗുണേന്ദ്രലാൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ദേവീദാസ് സംഘടന വിശദീകരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ജോഷി തോമസ് ക്ലാസെടുത്തു. രതീഷ് മടിക്കൈ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരവിന്ദാക്ഷൻ, ജയരാജ്, രതീഷ്, മനോഹരൻ, പ്രകാശൻ, പവിത്രൻ സംസാരിച്ചു. സെക്രട്ടറി എം. രാജേഷ് സ്വാഗതവും അജിത് കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. രാജേഷ് (പ്രസിഡന്റ്), ടി.പി വിനയകുമാർ (സെക്രട്ടറി), എ. സതീശൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |