കാഞ്ഞങ്ങാട്: ബല്ല പൂടംകല്ലടുക്കത്ത് കാഞ്ഞങ്ങാട് കൃഷിഭവന്റെയും ആത്മ കാസർകോടിന്റെയും കെ.എസ്.കെ.ടി.യു ബല്ലാ കൃഷി കൂട്ടത്തിന്റെയും ആഭിമുഖ്യത്തിൽ തെങ്ങുകയറ്റ പരിശീലനവും ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'ജീവാമൃതം' നിർമ്മാണ ക്ലാസും സംഘടിപ്പിച്ചു. 38വനിതകൾ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.വി പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുകേഷ്, കെ. ദീപു എന്നിവർ നേതൃത്വം നൽകി. കെ. യമുന കവ്വായി 'ജീവാമൃതം' നിർമ്മാണ ക്ലാസ് എടുത്തു. കാഞ്ഞങ്ങാട് കൃഷിഭവൻ അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ എസ്. രമേശ് കുമാർ പദ്ധതി വിശദീകരിച്ചു. എൻ. ഉണ്ണികൃഷ്ണൻ, പത്താം വാർഡ് കൗൺസിലർ എ. രാജൻ, പി. തമ്പാൻ, സി. ഹർഷ, ടി.കെ ശ്രീവിദ്യ, നിഷിത, മുരളി സംസാരിച്ചു. ഇ. മനോജ് കുമാർ സ്വാഗതവും പി. ലതാ കുമാരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |