ചീമേനി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 1987 മാർച്ച് 23ന് രാഷ്ട്രീയ എതിരാളികൾ കൊലചെയ്ത ചീമേനിയിലെ അഞ്ച് സി.പി.എം പ്രവർത്തകരുടെ സ്മരണയ്ക്കായി ആലന്തട്ടയിൽ നിർമ്മിച്ച ചീമേനി രക്തസാക്ഷി സ്മാരക മന്ദിരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വലിയപറമ്പിലെ കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ആലന്തട്ടയിൽ എത്തിയ പിണറായിക്ക് ഉജ്വല വരവേൽപ്പാണ് നൽകിയത്. മുൻ കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ രക്തസാക്ഷി കുടുംബങ്ങളെ ആദരിച്ചു. ഓപ്പൺ ഓഡിറ്റോറിയം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സതീഷ് ചന്ദ്രനും ആലന്തട്ട സെൻട്രൽ ബ്രാഞ്ച് ഓഫീസ് മുൻ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജനശക്തി സാംസ്ലാരികവേദി ഓഫീസ് ഡോ. വി.വി.പി.മുസ്തഫയും ഉദ്ഘാടനം ചെയ്തു. ചീമേനി രക്തസാക്ഷികളുടെ ഫോട്ടോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അനാച്ഛാദനം ചെയ്തു. ബസ് വെയ്റ്റിങ് ഷെഡ് പി.ജനാർദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് മലബാറി ഇക്കോസ് നാടൻ കലാമേള അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |