
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബോധപൂർവം കൂച്ചുവിലങ്ങിടാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ കോർപ്പറേഷൻ,മുൻസിപ്പാലിറ്റികളിലെ എൽ.ഡി.എഫ് പ്രതിനിധികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികവർഷം 4 മാസം പിന്നിട്ടിട്ടും പദ്ധതി വിഹിതത്തിന്റെ ആദ്യഗഡു നൽകാനായില്ല. നിഷേധാത്മകമായ സമീപമാണ് സർക്കാർ കാണിക്കുന്നത്. 31നുള്ളിൽ പദ്ധതികൾ സമർപ്പിച്ചാലേ ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിക്കുകയുള്ളൂവെന്ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ,ഇതിനായി സോഫ്റ്റ്‌വെയർ തുറന്നുകൊടുക്കാത്തതു കാരണം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പദ്ധതികൾ അപ്‌ലോഡ് ചെയ്യാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് വെട്ടിച്ചുരുക്കിയതിലൂടെ നാടിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ യു.ഡി.എഫ് സർക്കാർ ഞെരുക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ജി.ആർ. അനിൽ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ,എൽ.ഡി.എഫ് നേതാക്കളായ മാത്യു ടി തോമസ്,വറുഗീസ് ജോർജ്,തോമസ് കെ തോമസ്,രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |