SignIn
Kerala Kaumudi Online
Sunday, 02 August 2026 2.03 AM IST

ദുരിതബാധിതരെ സഹായിക്കണം: പിണറായി വിജയൻ 

1

ദുരിത ബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണം.രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. ദുരന്ത നിവാരണ അതോറിറ്റിയും, കാലാവസ്ഥാ വകുപ്പും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം. അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കണം.

പിണറായി വിജയൻ

പ്രതിപക്ഷ നേതാവ്

 ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​നം തുടരുന്നു

ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ദു​രി​താ​ശ്വാ​സ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഊ​ർ​ജ്ജി​ത​മാ​യി​ ​തു​ട​രു​ക​യാ​ണ്.​ ​വെ​ള്ള​പ്പൊ​ക്ക​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​ളു​ക​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്നു​ണ്ട്.​ ​ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി​ ​സം​സ്ഥാ​ന​ത്ത് 65​ ​ക്യാ​മ്പു​ക​ൾ​ ​തു​റ​ന്നി​ട്ടു​ണ്ട്.​ 1465​ ​പേ​രെ​ ​ക്യാ​മ്പു​ക​ളി​ലേ​ക്ക് ​മാ​റ്റി.​ ​ഭ​ക്ഷ​ണം,​ ​കു​ടി​വെ​ള്ളം,​ ​മ​രു​ന്ന് ​എ​ന്നി​വ​യു​ടെ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ ​വൈ​ദ്യു​തി​ ​ത​ക​രാ​റു​ക​ൾ​ ​ഉ​ട​ൻ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​കെ.​എ​സ്.​ഇ.​ബി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.


എ.​പി.​അ​നി​ൽ​കു​മാ​ർ.
റ​വ​ന്യൂ​മ​ന്ത്രി

കടുത്ത മഴ ദുരന്തമുണ്ടായിട്ടും വെള്ളിയാഴ്ച രാത്രി 11:30 വരെ ഒരു ജില്ലയിലും സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിക്കാതിരുന്നത് എന്തു കൊണ്ടാണ്. മഴ മുന്നറിയിപ്പിലും മുന്നൊരുക്കങ്ങളിലും ഇത്രയും ദയനീയമായ പരാജയം എങ്ങനെ ഉണ്ടായി. രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രവർത്തകർ രംഗത്തിറങ്ങണം

ബിനോയ് വിശ്വം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA