
ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുനരധിവാസത്തിന്റെ വേഗം യു.ഡി.എഫ് ഭരണത്തിൽ കുറഞ്ഞു. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും ഒമ്പത് വീടുകളുടെ വാർപ്പാണ് പൂർത്തിയാക്കിയത്. നിർണായക ചുമതലകളിലുണ്ടായ സ്ഥലംമാറ്റങ്ങളും ഏകോപനക്കുറവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. 149 കുടുംബങ്ങൾ സ്വന്തം വീടിനായി കാത്തിരിക്കുകയാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാനാവില്ല. ടൗൺഷിപ്പ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം.
-പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്
ടൗൺഷിപ്പിലെ
130 വീടുകൾ
ഒക്ടോബറിൽ
വയനാട് ടൗൺഷിപ്പിലെ 130 വീടുകൾ ഒക്ടോബർ അവസാനത്തോടെ പൂർത്തിയാവും. ഉരുൾ ദുരന്ത ബാധിതർക്ക് എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കും. അതിജീവിതർക്കായി കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്നതിനൊപ്പം അധികമായി നടപ്പാക്കേണ്ടവ കൂടി ഏറ്റെടുക്കും. ഡിസംബർ അവസാനത്തോടെ ശേഷിക്കുന്ന വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവും.
-എ.പി അനിൽകുമാർ
റവന്യു വകുപ്പ് മന്ത്രി
പുനർജനിയിൽ
ക്ലീൻ ചിറ്റ് നൽകിയത്
അസാധാരണം
പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ തെളിവുണ്ടായിട്ടും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിടുക്കപ്പെട്ട് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണ്. സത്യം പുറത്തുവരാൻ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ഓരോ വ്യക്തിയും 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടും അന്വേഷണം അവസാനിപ്പിച്ചത് ശരിയല്ല.
-എം.വി. ഗോവിന്ദൻ
സി.പി.എം സംസ്ഥാന
സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |