SignIn
Kerala Kaumudi Online
Saturday, 08 August 2026 10.34 AM IST

യു.ഡി.എഫ് സംഘപരിവാറിന്റെ പാദസേവകർ -പിണറായി

കാസർകോട്: യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ്സിന്റെ അജണ്ടയ്ക്ക് പൂർണമായി കീഴടങ്ങി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.എസിന്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്ര കൊള്ളയ്ക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെയും കേന്ദ്ര സർക്കാരിനെയും എതിർത്തു തോൽപ്പിച്ച പരമ്പരാഗത നിലപാടിൽ നിന്നും യു.ഡി.എഫ് പൂർണമായും പിന്നോട്ടുപോയി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയെ മുൻ എൽ.ഡി.എഫ് സർക്കാർ ശക്തമായി എതിർത്തിരുന്നതാണ്. എൽ.ഡി.എഫ് ഭരണകാലത്ത് അമുസ്ലീങ്ങളെ ഒഴിവാക്കിയാണ് ബോർഡ് പുനസംഘടിപ്പിച്ചത്. യാതൊരുവിധ ഭരണസ്‌തംഭനവുമില്ലാത്ത വഖഫ് ബോർഡിൽ ഇപ്പോൾ അമുസ്ലീങ്ങളെ ഉൾപ്പെടുത്താൻ ആവശ്യപ്പെടുന്നത് ആർ.എസ്.എസിന് കീഴടങ്ങിയതു കൊണ്ടാണ്. 2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ മുൻ യു.ഡി.എഫ് സർക്കാർ നിയോഗിച്ച വഖഫ് ബോർഡിനെ മാറ്റാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. എന്നാൽ നിലവിലെ സർക്കാർ വഖഫ് ബോർഡ് വിഷയത്തിൽ സംഘപരിവാറിന് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്.

പി​.എം​ ശ്രീ​ ഒ​പ്പി​ട്ട​ത്എ​സ്.എ​സ്.കെ​ ഫ​ണ്ട് നേ​ടി​യെ​ടു​ക്കാൻ

​വി​ദ്യാ​ഭ്യാ​സ​ രം​ഗ​ത്ത് മ​ത​നി​ര​പേ​ക്ഷ​ത​ ത​ക​ർ​ത്ത് കാ​വി​വ​ൽ​ക്ക​ര​ണം​ ന​ട​പ്പി​ലാ​ക്കാ​നു​ള്ള​ കേ​ന്ദ്ര​ പ​ദ്ധ​തി​യാ​ണ് പി​.എം​ ശ്രീയെന്ന് പിണറായി പറഞ്ഞു. കേ​ന്ദ്രം​ ത​ട​ഞ്ഞു​വെ​ച്ച​ എ​സ്.എ​സ്.കെ​ ഫ​ണ്ട് നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​ മാ​ത്ര​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ഒ​പ്പി​ട്ട​ത്. പദ്ധതി​ ന​ട​പ്പാ​ക്കി​ല്ലെ​ന്ന​ ന​യ​പ​ര​മാ​യ​ തീ​രു​മാ​ന​ത്തി​ൽ​ ഉ​റ​ച്ചു​നി​ന്ന​ എ​ൽ​.ഡി​.എ​ഫ് ധാ​ര​ണാ​പ​ത്രം​ മ​ര​വി​പ്പി​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ട്ടു​. എ​ൽ​.ഡി​.എ​ഫ് തു​ട​ക്കം​ മു​ത​ലേ​ ഈ​ പ​ദ്ധ​തി​യെ​ എ​തി​ർ​ക്കു​ക​യും​ സം​സ്ഥാ​ന​ത്തി​ന് വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും​ ചെ​യ്‌​ത​താ​ണ്. എ​ന്നാ​ൽ​, അ​ധി​കാ​രം​ ല​ഭി​ച്ച​പ്പോ​ൾ​,​ ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ഒ​പ്പി​ട്ട​തി​നാ​ൽ​ പി​ൻ​വാ​ങ്ങാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ് യു​.ഡി​.എ​ഫ് സം​ഘ​പ​രി​വാ​റി​ന്റെ​ വി​ദ്യാ​ഭ്യാ​സ​ അ​ജ​ണ്ട​ ന​ട​പ്പാ​ക്കാ​ൻ​ തു​നി​യു​ക​യാ​ണെ​ന്ന് പി​ണ​റാ​യി​ വി​മ​ർ​ശി​ച്ചു​.

നീ​റ്റ് പ​രീ​ക്ഷാ​ ക്ര​മ​ക്കേ​ടും​ ആ​ർ​.എ​സ്.എ​സ് വി​ദ്വേ​ഷ​ പ്ര​ചാ​ര​ണ​വും​

​നീ​റ്റ് പ​രീ​ക്ഷാ​ ക്ര​മ​ക്കേ​ടി​ന് നേ​തൃ​ത്വം​ ന​ൽ​കി​യ​ത് യു​വ​മോ​ർ​ച്ച​ നേ​താ​വാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടും​ കു​റ്റ​വാ​ളി​ക​ളെ​ സം​ര​ക്ഷി​ക്കു​ന്ന​ നി​ല​പാ​ടാ​ണ് കേ​ന്ദ്ര​-​സം​സ്ഥാ​ന​ ത​ല​ങ്ങ​ളി​ൽ​ കാ​ണു​ന്ന​ത്. പ്ര​തി​പ​ക്ഷ​ പാ​ർ​ട്ടി​ക​ൾ​ വൈ​കി​യാ​ണെ​ങ്കി​ലും​ ഇ​തി​നെ​തി​രെ​ പ്ര​തി​ഷേ​ധ​വു​മാ​യി​ വ​ന്ന​ത് ന​ന്നാ​യി​. ആ​ർ​.എ​സ്.എ​സ് നേ​താ​വ് ടി​.ജി​. മോ​ഹ​ൻ​ദാ​സ് പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ​ ന​ട​ത്തി​യ​ത് ഹീ​ന​വും​ വൃ​ത്തി​കെ​ട്ട​തു​മാ​യ​ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്. ഹി​റ്റ്‌​ല​റു​ടെ​ ഫാ​സി​സ്റ്റ് മ​നോ​ഭാ​വ​മാ​ണ് ആ​ർ​.എ​സ്.എ​സി​നു​ള്ള​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ​ വാ​ക്കു​ക​ളി​ലൂ​ടെ​ തെ​ളി​ഞ്ഞു​. ന​യ​പ്ര​ഖ്യാ​പ​ന​ പ്ര​സം​ഗ​ത്തി​ൽ​ ഗ​വ​ർ​ണ​ർ​ക്ക് വി​യോ​ജി​പ്പു​ള്ള​ ഒ​ര​ക്ഷ​രം​ പോ​ലും​ ഉ​ൾ​പ്പെ​ടു​ത്താ​ൻ​ യു​.ഡി​.എ​ഫ് സ​ർ​ക്കാ​രി​നാ​യി​ല്ല​. വ​ന്ദേ​മാ​ത​രം​ പൂ​ർ​ണ്ണ​മാ​യി​ ചൊ​ല്ലി​യ​തും​ ഗ​വ​ർ​ണ​റു​ടെ​ നി​ല​പാ​ടു​ക​ൾ​ക്ക് പൂ​ർ​ണ്ണ​ പി​ന്തു​ണ​ ന​ൽ​കി​യ​തും​ സ​ർ​ക്കാ​രിന്റം​ വി​ധേ​യ​ത്വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം​ ത​ക​ർ​ക്കാ​ൻ​ രാ​ഷ്ട്രീ​യ​ പാ​ർ​ട്ടി​ക​ളെ​ പി​ള​ർ​ത്തു​ന്ന​ ആ​ർ​.എ​സ്.എ​സ് അ​ജ​ണ്ട​യ്ക്കാ​ണ് യു​.ഡി​.എ​ഫ് സ​ർ​ക്കാ​ർ​ ഓ​ശാ​ന​ പാ​ടു​ന്ന​തെ​ന്ന് പി​ണ​റാ​യി​ വി​ജ​യ​ൻ​ പ​റ​ഞ്ഞു​.

സി​.പി.എം​ ജി​ല്ലാ​ സെ​ക്ര​ട്ട​റി​ എം.​ രാ​ജ​ഗോ​പാ​ല​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​,​ പി.​ ക​രു​ണാ​ക​ര​ൻ​,​ സി​.എ​ച്ച് കു​ഞ്ഞ​മ്പു​,​ പി.​ അ​പ്പു​ക്കു​ട്ട​ൻ​,​ ഡോ​. വി​. പി​. മു​സ്ത​ഫ​,​ വി​.വി​ ര​മേ​ശ​ൻ​,​ എം.​ സു​മ​തി​,​ കെ.​ രാ​ജ്‌​മോ​ഹ​ൻ​,​ ഇ​. പ​ത്മാ​വ​തി​,​ ബേ​ബി​ ബാ​ല​കൃ​ഷ്ണ​ൻ​ തു​ട​ങ്ങി​യ​വ​ർ​ പ്ര​സം​ഗി​ച്ചു​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL