കാഞ്ഞങ്ങാട്: ഒക്ടോബർ 6, 7, 8 തീയതികളിൽ അജാനൂർ ഇഖ്‌ബാൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ബേക്കൽ ഉപജില്ല ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ആർ. രോഹിൻരാജ് മുഖ്യാതിഥിയായി. എ.ഇ.ഒ ടി.കെ മുഹമ്മദ് അലി ബഡ്ജറ്റ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ലൂസി മാത്യു, പ്രിൻസിപ്പൽ ടി.കെ അബ്ദുൾ റഹിമാൻ, സി. കുഞ്ഞാമിന, ഖാലിദ് അറബിക്കാടത്ത്, അഹമ്മദ് നദീർ, കെ.കുഞ്ഞിമൊയ്തീൻ, കാറ്റാടി കുമാരൻ, ജനാർദ്ദനൻ, കെ. കാസിം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.വി തുളസി (ചെയർമാൻ), എം. ഹമീദ് ഹാജി (വർക്കിംഗ് ചെയർമാൻ), ടി.കെ അബ്ദുൽ റഹിമാൻ (ജനറൽ കൺവീനർ), ലൂസി മാത്യു (ജോയിന്റ് കൺവീനർ), ടി.കെ മുഹമ്മദ് അലി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |