SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

കോ-ഓപ്പറേറ്റീവ് പെൻഷനേർസ് ജില്ലാ കൗൺസിൽ

coo
ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് മുണ്ടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: 2019ൽ നടന്ന പെൻഷൻ പരിഷ്കരണത്തോടെ നിർത്തൽ ചെയ്ത ക്ഷാമ ബത്ത പുനഃസ്ഥാപിക്കണമെന്ന് കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേർസ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ആവശ്യങ്ങൾ നേടിയെടുക്കാൻ സംഘടന കഴിഞ്ഞ വർഷങ്ങളിൽ നിരന്തര സമരത്തിലായിരുന്നു. കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ല പ്രസിഡന്റ് സി.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എം. ഗോപാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, എം. രാഘവൻ, കെ. പ്രഭാകരൻ, സുജിത് പുതുക്കൈ, വി. മുകുന്ദൻ, എം. കുഞ്ഞിരാമൻ നായർ, എം. വിജയൻ തുടങ്ങിയവർ സംസാരിച്ചു. പി.വി കുഞ്ഞിരാമൻ നന്ദിപറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL