കാസർകോട്: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് ബേഡഡുക്ക ഗ്രാമപഞ്ചായത്തും വിമുക്തി മിഷൻ ബന്തടുക്ക റേഞ്ചും സംയുക്തമായി നടപ്പിലാക്കുന്ന 'റിലാക്സ്' പദ്ധതിക്ക് തുടക്കമായി. മുന്നാട് പീപ്പിൾസ് കോളേജിൽ നടന്ന ചടങ്ങിൽ കെ. നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി പ്രസന്നകുമാർ മുഖ്യാതിഥിയായി. വിമുക്തി ജില്ലാ കോർഡിനേറ്റർ കെ.എം. സ്നേഹ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാരവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. കൃഷ്ണവേണി, പഞ്ചായത്ത് മെമ്പർ കെ. ഉമാവതി തുടങ്ങിയവർ സംസാരിച്ചു. വിമുക്തി മെന്റർ പി. ഗോവിന്ദൻ സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു ചേരിപ്പാടി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |