കാഞ്ഞങ്ങാട്: സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ട സി.എം,പിയുടെ സജീവ പ്രവർത്തകനായിരുന്ന പള്ളിക്കര ആലക്കോട്ടെ വേണുഗോപാലൻ നായരുടെ 39-ാം രക്തസാക്ഷിത്വ ദിനം സി.എം.പി ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. പുഷ്‌പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ ചടങ്ങിൽ സി.എം.പി സ്ഥാപക നേതാവ് വി. കമ്മാരൻ അനുസ്മരണ പ്രഭാഷണം നടത്തി. സി എം.പി കൺട്രോൾ കമ്മിഷൻ ചെയർമാൻ വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.വി ദാമോദരൻ, പി.കെ രഘുനാഥ്, കൃഷ്ണൻ താനത്തിങ്കാൽ, കെ.എം അഷറഫ്, കെ. പ്രഭാകരൻ, രാജേന്ദ്രപ്രസാദ്, കെ.വി ലക്ഷ്മി, ടി. ഗംഗാധരൻ, എൻ.കെ രവി, പി. കമലാക്ഷ, കെ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. വേണുഗോപാലന്റെ ഭാര്യ സരോജിനിയും കൊച്ചുമക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി.വി തമ്പാൻ സ്വാഗതം പറഞ്ഞു. വേണുഗോപാലൻ രക്തസാക്ഷി ദിനാചരണം വി. കമ്മാരൻ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |