SignIn
Kerala Kaumudi Online
Friday, 18 September 2026 5.50 AM IST

കെ.ജെ.പി വിശ്വകർമ ദിനാഘോഷം

viswa
വിശ്വകർമ്മാവിന്റെ ചിത്രത്തിനു മുമ്പിൽ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ പെർളം നിലവിളക്ക് കത്തിക്കുന്നു.

പൊയിനാച്ചി: കേരള ജനശക്തി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിനം ആചരിച്ചു. പൊയിനാച്ചിയിലെ ജില്ലാകമ്മിറ്റി ഓഫീസിൽ രാവിലെ പതാക ഉയർത്തി, വിശ്വകർമ്മാവിന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ പെർളം അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ സമുദായത്തിന് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സമുദായ അംഗങ്ങളുടെ വീടുകളിൽ ചെന്ന് വിവര ശേഖരണം നടത്തണമെന്നും നവംബറിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിളയിപ്പിക്കാൻ എല്ലാ അംഗങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി പുരുഷോത്തമൻ പള്ളം സ്വാഗതവും ജില്ലാ ട്രഷറർ ഗോപാലൻ വലിയപാറ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലൻ കെ. കളവയൽ, ജില്ലാ സെക്രട്ടറി ജയചന്ദ്രൻ ഇടനീർ, ബാലകൃഷ്ണൻ പൊയിനാച്ചി, ഉദയൻ പൊയിനാച്ചി, രൂപേഷ്, മോഹനൻ കരിച്ചേരി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL