കാഞ്ഞങ്ങാട്: സഹകരണ വകുപ്പ് കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആശ്വാസം 2026 ടൗൺ ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. നീലകണ്ഠൻ എം.എൽ.എ മുഖ്യാതിഥിയായി. കല്ലട്ര മാഹിൻ എം.എൽ എ സന്ദീപ് വാര്യർ എം.എൽ.എ, എ.കെ.എം അഷറഫ് എൽ.എൽ.എ, ടി.എം മാത്യു, കണ്ണൻ എസ്. സോമശേഖര, ജെ.എസ്.സി രവി, കെ. ലക്ഷ്മണൻ, ടി. ഗോപിനാഥൻ നായർ, ശങ്കരൻ വാഴക്കോടൻ, ഹൊസ്ദുർഗ് അസിസ്റ്റൻഡ് രജിസ്ട്രാർ ജനറൽ എൻ.ആർ ബിന്ദുമോൾ, അസിസ്റ്റൻഡ് രജിസ്ട്രാർ ജനറൽ കാസർകോട് സി. വിനോദ് കുമാർ, അസിസ്റ്റൻഡ് രജിസ്ട്രാർ ജനറൽ മഞ്ചേശ്വരം ജെ. അശോകൻ, അസിസ്റ്റൻഡ് രജിസ്ട്രാർ ജനറൽ വെള്ളരിക്കുണ്ട് വി.വി ശ്രീവിദ്യ, സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജെ. രാജീവൻ സ്വാഗതം പറഞ്ഞു. ആശ്വാസം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |