കാഞ്ഞങ്ങാട്: നവംബർ 17,18 തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. രാഘവൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി. സജി സമ്മേളന നടപടികൾ വിശദീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ, ജില്ലാ പ്രസിഡന്റ് ഡോ. വി.പി മുസ്‌തഫ, ജില്ലാ ജനറൽ സെക്രട്ടറി പി. മണിമോഹൻ, കെ. ജോയി, കാറ്റാടി കുമാരൻ, കെ.വി രാഘവൻ വി.വി പ്രസന്നകുമാരി, എ. മാധവൻ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: വി.വി രമേശൻ (ചെയർമാൻ), എം. രാഘവൻ (ജനറൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |