SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

ഇൻഡോർ ഷട്ടിൽ ടൂർണമെന്റ്

shuttle
ഷട്ടിൽ ടൂർണമെന്റ്

കുണ്ടംകുഴി: ബി.ജെ.പി ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റിയും ഷട്ടിൽ ഫ്രണ്ട്സ് കുണ്ടംകുഴിയും സംയുക്തമായി സംഘടിപ്പിച്ച ഇൻഡോർ ഷട്ടിൽ ടൂർണമെന്റ് ജില്ലാ പ്രസിഡന്റ് എം.എൽ അശ്വിനി ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നുകളുടെയും സ്മാർട്ട്‌ഫോണുകളുടെയും അമിത ഉപയോഗം യുവസമൂഹത്തിൽ വലിയ ആസക്തിക്ക് കാരണമാകുന്ന സാഹചര്യത്തിൽ, യുവാക്കളെ കായികരംഗത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിനായി വ്യക്തികളും സംഘടനകളും ഇത്തരം ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ മുന്നോട്ടുവരണമെന്ന് അശ്വിനി അഭ്യർത്ഥിച്ചു. ബി.ജെ.പി ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയൻ ചെമ്പക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മഹേഷ് ഗോപാൽ, മുളിയാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, ജനറൽ സെക്രട്ടറിമാരായ ജയകുമാർ മാനടുക്കം, ശശികുമാർ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സുകുമാരൻ കരിപ്പാടകം, മണ്ഡലം കമ്മിറ്റി അംഗം ദാമോദരൻ കൂവാര, രജിത എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL