SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

ലഹരി വിരുദ്ധ ചിത്രരചന

1
ഫോട്ടോ..., ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ ചിത്രരചനയിൽ നിന്ന്

ചെറുവത്തൂർ: ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിരുദ്ധ ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരന്മാരായ മധുകല കാരി, ഉമേശൻ ചെറുവത്തൂർ, ദേവരാജൻ എരിഞ്ഞിക്കീൽ, സതീശൻ മയിച്ച, വിജയൻ ചെറുവത്തൂർ, വിദ്യാർത്ഥിയായ സിനാൻ എന്നിവർ നീളമുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ബോധവത്കരണം നടത്തി. ചിത്രരചന ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. മിനി മോൾ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. രാമചന്ദ്രൻ, പി. ശശിധരൻ, വി.വി റീന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി അരുണിമ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്നു വൈകുന്നേരം നാലിന് മടക്കരയിൽ സൈക്കിൾ റാലി സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL