കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചെമ്മട്ടംവയൽ യൂണിറ്റ് കുടുംബമേള നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ചെമ്മട്ടംവയൽ യൂണിറ്റ് പ്രസിഡന്റ് കെ. രേണുക അദ്ധ്യക്ഷയായി. മുതിർന്ന പെൻഷണർ കവ്വായിലെ കെ. ജാനകിയുടെ ഫോട്ടോ വി.വി രമേശൻ അനാച്ഛാദനം ചെയ്തു. ജില്ലാ ട്രഷറർ എസ്. ഗോപാലകൃഷ്ണൻ, ജില്ലാ സാംസ്കാരിക സമിതി കൺവീനർ പി.സി പ്രസന്ന, ജില്ലാ വനിതാ സബ്ബ് കമ്മിറ്റി കൺവീനർ പി.വി നിർമല, ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ, ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരൻ, കെ.വി കുഞ്ഞികൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി ബി. ഭാസ്‌കരൻ പ്രസംഗിച്ചു. വനിതാ സമിതി കൺവീനർ ടി.ടി.വി ലീല സ്വാഗതവും, സാംസ്കാരിക സമിതി കൺവീനർ കെ.വി സതി നന്ദിയും പറഞ്ഞു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |