കാഞ്ഞങ്ങാട്: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽ നടന്ന സർഗോത്സവ വിജയികളെ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് ഈസ്റ്റ് മേഖലയിലെ സർഗോത്സവം അതിയാമ്പൂർ ബാലബോധിനി ഗ്രന്ഥാലയത്തിൽ നടന്നു . നഗരസഭയിലെ 13 ലൈബ്രറികളിൽ നിന്നായി 72 കുട്ടികൾ പങ്കെടുത്തു. നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സുനീഷ് കക്കാട്ടി, എം. വിജയൻ, കെ. മുരളി സി. ശശിധരൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.വി രഘുനാഥ് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനത്തിൽ വി. ഗോപി അദ്ധ്യക്ഷനായി. കൗൺസിലർ പി.വി. വിദ്യാലത സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അഴീക്കോടൻ ഗ്രന്ഥാലയം വാഴുന്നോറൊടി ഒന്നാം സ്ഥാനവും മോനാച്ച പി.എൻ പണിക്കർ ഗ്രന്ഥാലയം. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |