SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

കെ.ജി.ഒ.എ കായികമേള

kgoa
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേള പ്രൊഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കായികമേള ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. സി.എസ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കരിമ്പിൽ, കെ.വി രാഘവൻ, സി.എം സുധീഷ്, ആർജിത, കെ. രവീന്ദ്രൻ, വിനോദ്കുമാർ, സുരേന്ദ്രൻ, ഡോ. വിക്രം കൃഷ്ണൻ, രാജീവൻ സംസാരിച്ചു. കെ. സജിത്കുമാർ സ്വാഗതവും വൈശാഖ് ബാലൻ നന്ദിയും പറഞ്ഞു. ഗസറ്റഡ് ജീവനക്കാർക്കായി മൂന്ന് കാറ്റഗറികളിലായി ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഹോണററി അംഗങ്ങൾക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചു. വ്യക്തിഗത ഇനങ്ങളിൽ ബല്ല ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജെ. ലിജുമോൻ, ജി.എസ്.ടി ജോയിന്റ് കമ്മിഷണർ പി.സി ജയരാജൻ, ബിജി വർഗീസ് ചാമ്പ്യന്മാരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KGOU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL