SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

j
Vayojana medical camp kallar panjayath president K Rajitha udhgadanam cheyyunnu

പാണത്തൂർ: കള്ളാർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം സൈമൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ശ്രീവിദ്യ, പി. ഗീത, പി.എൽ റോയി, മെമ്പർമാരായ ലിറ്റി ജോസ്, മിനി ഫിലിപ്പ്, സി.എം സാബു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ,ഓർത്തോ, ഇ.എൻ.ടി, നേത്ര വിഭാഗം, ഫിസിഷ്യൻ, സ്കിൻ എന്നി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും, ഡോക്ടർ നിർദ്ദേശിച്ച മരുന്നും സഹായ ഉപകരണങ്ങളായ നീ ക്യാപ്, വാക്കർ, വാക്കിംഗ് സ്റ്റിക്ക് എന്നിവ നൽകി. അതോടൊപ്പം ആയുർവേദ ഡോക്ടറുടെ സേവനവും മരുന്നും നൽകി. ഇപ്ലിമെന്റിംഗ് ഓഫീസർ ഡോ. ജാക്വിലിൻ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ അനി തോമസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MEDICAL CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL