SignIn
Kerala Kaumudi Online
Thursday, 15 October 2026 5.29 AM IST

ദന്തോ പാന്ത് ടേംഗ്ജി സ്മൃതിദിനം

bms
ബി എം എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദന്തോ പാന്ത് ടേoഗ് ജി സ്മൃതിദിന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.മുരളീധരൻ ഉൽഘടനം ചെയ്യുന്നു

കാസർകോട്: ദേശീയ കാഴ്ചപ്പാടുള്ള തൊഴിലാളി സമൂഹത്തെ ഒന്നിപ്പിക്കാൻ പരിശ്രമിച്ച വ്യക്തിയാണ് ദന്തോ പാന്ത് ടേംഗ്ജിയെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരൻ കോഴിക്കോട് പറഞ്ഞു. ദന്തോ പാന്ത് ടേംഗ്ജി സ്മൃതിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായ ഭാരതത്തിൽ ബി.എം.എസ് എന്ന തൊഴിലാളി സംഘടന സ്ഥാപിക്കുകയും വളർച്ചയ്ക്ക് നിർണായക പങ്ക് വഹിക്കുകയും ചെയ്തു. തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകാൻ തയാറായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ കോട്ടക്കണ്ണി അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ടി. കൃഷ്ണൻ, ജില്ലാ ട്രഷറർ മനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വി ബാബു സ്വാഗതവും ഭരതൻ കല്യാൺ റോഡ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL