SignIn
Kerala Kaumudi Online
Thursday, 15 October 2026 5.29 AM IST

വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ്

medicamp
വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സബിത ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ആയുഷ് മിഷൻ കേരളം അമ്പലത്തറ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ ആയുർവേദദിനാചരണത്തോടനുബന്ധിച്ച് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സബിത ഉദ്ഘാടനം ചെയ്തു. ഡോ. സി നാരായണൻ നായർ ആനന്ദമഠം, സോമകുമാരി എക്കൽ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ സി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ സി.ബി ദിവ്യ മുഖ്യപ്രഭാഷണം നടത്തി. വയോജനങ്ങൾ അനുഷ്ഠിക്കേണ്ട യോഗാസനമുറകൾ ഇൻസ്ട്രക്ടർ സുകന്യ പരിചയപ്പെടുത്തി. ഡോ. അഖില, ബി. ശ്രീലക്ഷ്മി, വി.പി സുസ്മിത, എൻ.എസ് കൊച്ചുറാണി, ശ്രീജ, ഉഷ കരക്കുണ്ട് എന്നിവർ നേതൃത്വം നൽകി. പി.വി ജയരാജ് സ്വാഗതവും യു.പി ദാമോദരൻ നായർ നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പ് സി.കെ സബിത ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MEDICAL CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL