SignIn
Kerala Kaumudi Online
Thursday, 15 October 2026 5.29 AM IST

സാംസ്‌കാരിക സംഗമം മോനാച്ചയിൽ

pukasa
സാംസ്‌കാരിക സംഗമം പുരോഗമന കലാസാഹിത്യസംഘം ഏരിയ പ്രസിഡന്റ് പി.വി സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

മോനാച്ച: പുരോഗമന കലാസാഹിത്യസംഘം മോനാച്ച യൂനിറ്റിന്റെ നേതൃത്വത്തിൽ സംഘം പ്രവർത്തകൻ പി.വി നാരായണന്റെ വീട്ടുമുറ്റത്ത് സാംസ്‌കാരിക സംഗമം ഒരുക്കി. പ്രദേശത്തെ കലാകാരന്മാരും എഴുത്തുകാരും സംഗമത്തിൽ പങ്കെടുത്തു. സംഘം ഏരിയ പ്രസിഡന്റ് പി.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീമാ വിജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രശസ്ത സിനിമ താരം തമ്പായി അമ്മ മുഖ്യാതിഥിയായി.
അപർണ ശിവചന്ദ്രൻ, പി. നളിനി, പി.വി കുമാരൻ, പി. ഗോപാലകൃഷ്ണൻ, സന്തോഷ് മോനാച്ച, പ്രമോദ് പണിക്കർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം പി. ഗംഗാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി സി. സുരേശനെയും സെക്രട്ടറിയായി പി.വി കുമാരനെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PUKASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL