പുല്ലൂർ: ജില്ല ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും പുല്ലൂർ ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി പുല്ലൂരിൽ പാൽ ഗുണമേന്മ ബോധവത്കരണം നടത്തി. പുല്ലൂർ എ.കെ.ജി ഗ്രന്ഥാലയത്തിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഉഷാദേവി മുഖ്യാതിഥിയായി. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ അനുല എസ്. മേനോൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കൽ നാരായണൻ, പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർമാരായ കെ. ബിന്ദു, വി.കെ നളിനി, എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി പി. കുഞ്ഞിക്കേളു സ്വാഗതവും സംഘം ഭരണസമിതി അംഗം പി. രാഘവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |