കാഞ്ഞങ്ങാട്: പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരിയിൽ വിഷ്ണുമൂർത്തി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി നിർവഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശശിധരൻ പെരിങ്ങേത്ത്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. രാമചന്ദ്രൻ, വാർഡ് മെമ്പർ എ.കെ ഷീന, ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ മീഡിയ കേന്ദ്ര ഓഫീസർ പി.പി ഹസീബ്, തുരുത്തി കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. സിയാദ്, പബ്ലിക് ഹെൽത്ത് നഴ്സ് ആർ. പൂമണി സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.കെ അരുൺകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |