SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

പഞ്ചഗുസ്തി ജേതാവ് പ്രീതയെ അനുമോദിച്ചു

anumodanam
പ്രീതയെ ഡിവൈ.എസ്.പി അനിൽകുമാർ അനുമോദിക്കുന്നു

നീലേശ്വരം: ലോക പഞ്ചഗുസ്തി മത്സരത്തിൽ വെങ്കല മെഡൽ നേടി രാജ്യത്തിന് അഭിമാനമായ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കെ.സി പ്രീതയെ സ്കൂളിലെ എസ്.എസ്.എൽ.സി 85 ബാച്ച് കൂട്ടായ്മയായ സഹപാഠി 85 ആദരിച്ചു. പ്രസിഡന്റ് സേതു ബങ്കളത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി അനിൽകുമാർ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമർപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ മിനിമോൾ മുഖ്യാതിഥിയായി. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് വിനോദ്കുമാർ അരമന, പി.സി അഷറഫ്, സി. രവീന്ദ്രൻ, മാധവൻ അച്ചാംതുരുത്തി, ചിത്രകല ചന്ദ്രൻ, എം.വി ശശി, പി. സരസ്വതി, ഭാഗ്യപ്രഭ, എ. രമണി, ഹേമലത, ഇന്ദിരാദേവി, ഉഷ, മധു, സംഗീത, സി.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീതയെ ഡിവൈ.എസ്.പി അനിൽകുമാർ അനുമോദിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUM0 DANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL