
മുഹമ്മ: മുഹമ്മ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ആസാദ് ഗവ. എൽ.പി സ്ക്കൂളിൽ നടന്ന അങ്കണവാടി കലാമേള ചിരി കിലുക്കം കാണികളുടെ മനം കവർന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.എൻ.നസീമഅദ്ധ്യക്ഷയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.ടി.റെജി, എം.എസ്.ലത,ഗ്രാമപഞ്ചായത്തംഗങ്ങളായ സ്വപ്ന ഷാബു,രഞ്ജിനി ഉദയൻ എൻ. ആർ. മോഹിത്, എസ്.ബാബു, ഹെഡ്മാസ്റ്റർ പ്രമോദ് എന്നിവർ സംസാരിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻസമ്മാനദാനം നിർവഹിച്ചു. മിനി ബിജു, എസ്.അശ്വതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |