SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

'റിവൈവ്' പദ്ധതിയിൽ പഠന വൈകല്യവും പിന്നാക്കാവസ്ഥയും തിരിച്ചറിഞ്ഞില്ല

revine
Logo

കാസർകോട്: ഒന്ന് മുതൽ ആറു വരെയുള്ള കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ റിവൈവ് പദ്ധതിയിൽ പഠന പിന്നാക്കാവസ്ഥയോടൊപ്പം കുട്ടികളിലെ പഠന വൈകല്യവും തിരിച്ചിറിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമായി.

പിന്നാക്കാവസ്ഥ നിരന്തരമായ ഇടപെടലിലൂടെ മാറ്റിയെടുക്കാൻ സാധിച്ചേക്കും. അദ്ധ്യാപകരോ പഠന ബോധന സമ്പ്രദായമോ ജീവിത സാഹചര്യങ്ങളോ പഠന പിന്നാക്കാവസ്ഥയ്ക്ക് കാരണമാകാം. എന്നാൽ നിലവിൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഉൾച്ചേർത്ത രീതി നടക്കുന്നതിനാൽ ഇവ തിരിച്ചറിയാതെ പോവുകയാണ്.

ഡി.പി.ഇ.പി കാലം തൊട്ട് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിൻബലത്തിൽ 'അനുരൂപീകരണം' നടക്കണമെന്നാണ് വിദ്യാഭ്യാസ വ്യവസ്ഥ. ഒരു മാസം കൊണ്ട് പഠനവൈകല്യം അഡ്രസ് ചെയ്യാൻ പറ്റാതെ വന്നാൽ എന്ത് ചെയ്യണമെന്ന നിർദ്ദേശം നൽകിയിട്ടില്ല.

റിവൈവ് പദ്ധതി നടത്തിപ്പിന് മുന്നോടിയായി നടന്ന അദ്ധ്യാപകർക്കുള്ള പ്രത്യേക പരിശീലനത്തിൽ പങ്കെടുത്തവർ ഇക്കാര്യം ഉന്നയിച്ചിരുന്നുവെങ്കിലും കൃത്യമായ ഉത്തരം അദ്ധ്യാപകർക്ക് ലഭിച്ചിരുന്നില്ല.

ഏഴാം ക്ലാസിലെ കുട്ടികളെ മറന്നു

അതിനിടെ യു.പി ക്ലാസുകളിൽ ആറു വരെയുള്ള കുട്ടികളെ പരിഗണിച്ചപ്പോൾ ഏഴാം ക്ലാസിലെ കുട്ടികളെ 'റിവൈവ്' പദ്ധതിയുടെ പരിധിയിൽ നിന്ന് എന്തിനാണ് ഒഴിവാക്കിയത് എന്ന ചോദ്യത്തിനും വ്യക്തത വരുത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. യു.പിയിൽ ഏഴാം ക്‌ളാസ് പഠനം കഴിഞ്ഞാണ് എട്ടാം ക്‌ളാസിൽ ഉപരിപഠനത്തിനായി കുട്ടികൾ ചേരുന്നത്. ഏഴാം ക്‌ളാസിലെ കുട്ടികളിൽ പഠന പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ ഹൈസ്‌കൂൾ ക്‌ളാസിലേക്ക് പോകുന്നതിന് മുമ്പ് നിർബന്ധമായും അത് പരിഹരിക്കപ്പെടേണ്ടതാണ്. എന്നാൽ ഏഴാം ക്ലാസിന് അമിത പ്രാധാന്യം നൽകിയാൽ അത് യു.എസ് എസിനെ ബാധിക്കുമെന്നാണ് വിശദീകരണം. ജൂണിൽ ക്ലാസുകൾ തുടങ്ങി അക്കാഡമിക് ഇയറിന്റെ പകുതി പിന്നിട്ടതിനുശേഷം ഡിസംബറിൽ അർദ്ധവാർഷിക പരീക്ഷ വരുന്നതിന് തൊട്ടു മുമ്പ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് പിഴവ് തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

ക്ലാസുകളിലെ പഠനത്തോടൊപ്പം ഇംഗ്ലീഷ്, കണക്ക്, മലയാളം വിഷയങ്ങളിൽ കുട്ടികൾക്ക് അധിക പിന്തുണ നൽകുന്നതിനാണ് റിവൈവ് പദ്ധതി ആവിഷ്കരിച്ചത്. എം.ഇ.എം പൈലറ്റ് പ്രോഗ്രാം ആയാണിത് നടപ്പിലാക്കുന്നത്. 3, 4, 5, 6 ക്ലാസുകളിലെ പഠനബോധന രീതി വിജയകരമായാൽ തുടർ പ്രവർത്തനം ഉണ്ടാകും. കേരളത്തിൽ അങ്ങോളമിങ്ങോളം ഏകോപനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടത്താൻ കഴിയാത്തതിനാലാണ് ഈമാസം തന്നെ നടത്തണം എന്നു പറഞ്ഞത്. എൽ.പി, യു.പി അദ്ധ്യാപകർ ഒന്നിലധികം വിഷയങ്ങൾ സ്ഥിരമായി കൈകാര്യം ചെയ്യുന്നവരാണ്.

പി. ശശിധരൻ, ജില്ലാ പ്രോജക്ട് ഓഫീസർ, എസ്.എസ്.കെ കാസർകോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, REVIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL