SignIn
Kerala Kaumudi Online
Thursday, 17 September 2026 5.01 AM IST

 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11വർഷം തടവും പിഴയും

കൊല്ലം: 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി എ.സമീർ. കുണ്ടറ ചെറുമൂട് കൈതകൊടി ലാലു നിവാസിൽ ലിജുവിനെയാണ്( 40) ശിക്ഷിച്ചത്.2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ലിജുവിന്റെ വീട്ടിൽ പുതുതായി സ്ഥാപിച്ച ഊഞ്ഞാൽ കാണാനെത്തിയ 14കാരിയെ ഐസ്‌ക്രീം വാങ്ങി തരാമെന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപൊയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് ലിജുവിനെതിരെ കുട്ടിയുടെ വീട്ടുകാർ പരാതി നൽകുന്നത്. ആദ്യം സി.ഡബ്ല്യു.സിക്കാണ് ( ചൈൽഡ് വെൽഫെയർ കമ്മിറ്റി) ആദ്യം പരാതി നൽകിയത്. സി.ഡബ്ല്യു.സി അധികൃതരാണ് കുണ്ടറ പൊലീസിൽ പരാതി നൽകിയത്. കുണ്ടറ സബ് ഇൻസ്പെക്ടർ ഷാജികുമാർ രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ഹരീഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത, അഡ്വ.ശ്യാമ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL