കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയുള്ള പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിയ്ക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക, തകർന്നു കിടക്കുന്ന റോഡുകളെല്ലാം അടിയന്തരമായി പുനർനിർമ്മിക്കുക, കുടിശിക പെൻഷൻ വിതരണം ചെയ്യുക, നഗരസഭയിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ടൗൺസൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നഗരസഭ മാർച്ച് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സോമരാജൻ അദ്ധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ, ബിന്ദുജയൻ, എൽ.കെ.ശ്രീദേവി, എം.അൻസാർ, ബോബൻ.ജി.നാഥ്, അഡ്വ.ടി.പി.സലിംകുമാർ, ചിറ്റുമൂല നാസർ, സുരേഷ്പനക്കുളങ്ങര എന്നിവർ സംസാരിച്ചു. എൻ.അജയകുമാർ, എസ്.ജയകുമാർ, സുനിത സലിംകുമാർ, മാര്യത്ത് , സുഭാഷ് ബോസ്, മുഹമ്മദ് ഹുസൈൻ, ദേവരാജൻ, രമേശൻ, ഷാജി, രതീദേവി, സിംലാൽ, ബീനാജോൺസൺ, ഷിബു, മുരളി, പി.വി.ബാബു, ഷാജഹാൻ, കബീർബാബു, ബിജു, രാജു, ഹരിലാൽ, ബെൻസി വർഗീസ്, തുളസിലക്ഷ്മി, അശോകൻ അമ്മവീട്, തയ്യിൽതുളസി, ഉല്ലാസ്കുമാർ, ഷീജ, സിന്ധു, ഹരിലാൽ, കുഞ്ഞുമോൻ, മുനീർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |