കൊല്ലം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ, കേരളാ ഫീഡ്‌സ്, കെ.എൽ.ഡി ബോർഡ്, ആത്മ എന്നിവയുടെ സഹകരണത്തോടെ ജില്ലാ ക്ഷീര കർഷക സംഗമം 15,16 തീയതികളിൽ പാറക്കടവ് വീട്ടിനാൽ ദേവീക്ഷേത്രാങ്കണത്തിൽ നടക്കും. ശാസ്താംകോട്ട ബ്ലോക്കിലെ പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘമാണ് ആതിഥേയത്വം വഹിക്കുന്നത്.
16ന് ഉച്ചയ്ക്ക് 12ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ തുടങ്ങിയവർ സംസാരിക്കും. കർഷക സംഗമത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരസഹകാരികൾ, ക്ഷീരസംഘം ജീവനക്കാർ. ക്ഷീരകർഷകർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. കന്നുകാലി പ്രദർശനം. ഗോരക്ഷാ ക്യാമ്പ്, ഡയറി എക്‌സിബിഷൻ, ആത്മ ജില്ലാതല പരിശീലനം, മികച്ച ക്ഷീര സംഘങ്ങളെയും, ക്ഷീരകർഷകരെയും ആദരിക്കൽ, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, ക്ഷീര സംഘം പ്രതിനിധികളുടെ ശില്പശാല, നാട്ടിലെ ശാസ്ത്രം, കലാസന്ധ്യ, സ്‌കൂൾ വിദ്യാർത്ഥികൾക്കള്ള വിവിധ മത്സരങ്ങൾ എന്നിവ നടക്കും.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് നാരായണൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ കെ.സനിൽ കുമാർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രതീഷ്, പാതിരിക്കൽ ക്ഷീരസംഘം പ്രസിഡന്റ് സി. രാജേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |