കൊല്ലം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ 73,854 കേസുകൾ പരിഗണിച്ചതിൽ 12,569 കേസുകൾ തീർപ്പാക്കി.
ജില്ലാ കോടതി സമുച്ചയത്തിലും കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലെ വിവിധ കോടതികളിലുമായി നടത്തിയ അദാലത്തിൽ സിവിൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, വാഹനാപകട കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പ സംബന്ധമായ കേസുകൾ എന്നിങ്ങനെയുള്ള വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ (ഇൻ ചാർജ്) പി.എൻ.വിനോദ് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |