കൊല്ലം: കൊല്ലം കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള കൈറ്റ് ഫെസ്റ്റ് 24ന് നടക്കുമെന്ന് സംഘാടകർ. രാവിലെ 10ന് കൊല്ലം കോൺഗ്രസ് ഭവന് സമീപമുള്ള ക്വയിലോൺ ലയൺസ് ക്ലബ് ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള 100 വിദ്യാർത്ഥികൾക്ക് പട്ടം നിർമ്മാണത്തിൽ പരിശീലനം നൽകും. പരിശീലനത്തിന് കൈറ്റ് ലൈഫ് ഫൗണ്ടേഷൻ ഇന്റർനാഷണൽ ചെയർമാൻ രാജേഷ് നായർ നേതൃത്വം നൽകും. എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കൊല്ലം ബീച്ചിൽ വർണശബളമായ പട്ടം പറത്തൽ - കൈറ്റ് ഫെസ്റ്റിന് തുടക്കം കുറിക്കും. കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, പൗരപ്രമുഖർ, വിദ്യാർത്ഥികൾ, മുതിർന്നവർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ നേതൃത്വം നൽകും. വൈവിദ്ധ്യമാർന്ന കൂറ്റൻ പട്ടങ്ങൾ പ്രദർശനത്തിന് മാറ്റുകൂട്ടും. കൊല്ലം കൈറ്റ് ക്ലബ് പ്രസിഡന്റ് വടക്കേവിള ശശി, സംഘാടകസമിതി ചെയർമാൻ ആർ.പ്രകാശൻ പിള്ള, ജനറൽ കൺവീനർ കുരീപ്പുഴ വിജയൻ, എസ്.സുവർണകുമാർ, വൈസ് ചെയർമാൻ ടി.ജി.സുഭാഷ്, ചീഫ് കോഓർഡിനേറ്റർ എ.ജെ.ആരിഫ്, കൺവീനർ ഷിബു റാവുത്തർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |