SignIn
Kerala Kaumudi Online
Thursday, 22 October 2026 2.32 PM IST

ലക്ഷണങ്ങൾ അവഗണിക്കരുത്, ചെറിയ നെഞ്ചുവേദനയും ഹൃദയാഘാത സൂചന

കൊല്ലം: നേരിയ നെഞ്ചുവേദന പോലുള്ള ചെറിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും അത് ഒരുപക്ഷെ ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്നും കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ പറയുന്നു.

അമിത രക്തസമ്മർദ്ദം, പ്രമേഹം, പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ, പുകവലി ശീലവും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നവർ, 50 വയസിന് മുകളിലുള്ളവർ എന്നിവർ ഹൃദയത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. നെഞ്ചിന്റെ മദ്ധ്യഭാഗത്ത് ഭാരമിരിക്കുന്നത് പോലെയുള്ള ബുദ്ധിമുട്ട്. അതൊടൊപ്പം ഇടത് കൈയിൽ വേദന, കീഴ്ത്താടി വേദന, കാരണമില്ലാത്ത വിയർപ്പ് എന്നിവ കാണുകയാണെങ്കിൽ എത്രയും വേഗം ഹൃദ്രോഗ വിദഗ്ദ്ധനെ സമീപിക്കണം. വായു കയറിയതാകാമെന്ന് കരുതി നിസാരമായി തള്ളരുത്. ഒരു കാരണവശാലും തൊട്ടടുത്ത ദിവസം ഒ.പിയിൽ പോയി ചികിത്സ തേടാമെന്ന് വിചാരിക്കരുത്. രാത്രിയായാലും അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകണം. പല നെഞ്ചുവേദനകളും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ശങ്കേഴ്സ് ആശുപത്രിൽ 24 മണിക്കും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിന്റെയും കാർഡിയാക് സർജന്റെയും സേവനമുണ്ട്.

ഹൃദയാഘാത ലക്ഷണങ്ങളുമായി എത്തുന്നവർക്ക് ആദ്യം ഇ.സി.ജി എക്കോ, ട്രോപ്പോണിൻ പരിശോധന നടത്തും. ഇവയുടെ ഫലങ്ങൾക്കൊപ്പം രക്തപരിശോധനയുടെയും അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ആൻജിയോഗ്രാം നിർദ്ദേശിക്കും.

കേരളകൗമുദി- ശങ്കേഴ്സ്

മെഗാ മെഡിക്കൽ ക്യാമ്പ്

കേരളകൗമുദിയുടെയും ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശങ്കേഴ്സ് ആശുപത്രിയിൽ ഡിസംബർ 2 മുതൽ 6 വരെയാണ് ക്യാമ്പ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാകും കൺസൾട്ടേഷൻ. ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. ആകാശ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ എന്നിവയ്ക്ക് പുറമേ വിവിധ ഇൻഷ്വറൻസ് സ്കീമുകളും പ്രയോജനപ്പെടുത്താം.

ക്യാമ്പിൽ

 കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യം
 എക്കോ, ടി.എം.ടി പരിശോധനകൾക്ക് 40 % ഇളവ്
 ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കും 25 % ഇളവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL