
കൊല്ലം: റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ബംഗളൂരുവിൽ നടത്തിയ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാൽ വെള്ളി മെഡൽ നേടി. റോളർ സ്കൂട്ടർ വിഭാഗത്തിലാണ് മെഡൽ നേട്ടം. എറണാകുളത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. രണ്ടുവർഷം മുമ്പ് ചണ്ഡീഗഢിലെ മൊഹാലിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സഹോദരനും ആർകിടെക്ടുമായ ബി.ജി.ബാൽശ്രേയസ് ഇതേവിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. സി.എ വിദ്യാർത്ഥിയായ ശ്രേയ റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാലിന്റെയും കനറ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ.ഗീതയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |