SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

കുറ്റകൃത്യങ്ങളിൽ വർദ്ധന: ക്രൈം മാപ്പിംഗ് സർവേ ശക്തമാക്കി കുടുംബശ്രീ 

കൊല്ലം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് തടയാൻ ക്രൈം മാപ്പിംഗ് സർവേയുമായി കുടുംബശ്രീ. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായിട്ടാണ് സർവേ. 2012നും 14നും ഇടയിലാണ് ക്രൈം മാപ്പിംഗ് ആരംഭിച്ചത്. ശാരീരികം, സാമ്പത്തികം, വാചികം, ലൈംഗികം, സാമൂഹികം, മാനസികം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ സി.ഡി.എസ് അംഗങ്ങളിൽ നിന്ന് ഗൂഗിൾ ഫോം വഴി രേഖപ്പെടുത്തിയാണ് സർവേ നടപടികൾ പൂർത്തിയാക്കുന്നത്.
നിലവിൽ പനയം, ശാസ്താംകോട്ട, പന്മന, വിളക്കുടി, നെടുമ്പന, ചിറക്കര എന്നീ പഞ്ചായത്തുകളിൽ നാലാംഘട്ട സർവേ പൂർത്തിയാക്കി. അഞ്ചാംഘട്ട സർവേയ്ക്കുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ. ഒരു പഞ്ചായത്തിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി, അതിന്റെ തീവ്രതയനുസരിച്ച് വിവരങ്ങൾ റിപ്പോർട്ടാക്കി പ്രസിദ്ധീകരിച്ച ശേഷം അതാത് തദ്ദേശ ഭരണസ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി വിവിധ വകുപ്പുകളുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സർവേ പ്രകാരം സ്ത്രീകൾ ഏറ്റവും കൂടുതൽ അതിക്രമത്തിനിരയാകുന്നത് രാത്രി 10നും 12നും ഇടയിലാണെന്നാണ് കണ്ടെത്തൽ.

വിവരങ്ങൾ ഗൂഗിൾ ഫോമിൽ

 ഏഴുതരം അതിക്രമങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്

 ഗൂഗിൾ ഫോം പൂരിപ്പിക്കുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തേണ്ട

 പരാതികളിൽ രഹസ്യ സ്വഭാവം നിലനിൽക്കും

 വാർഡും അതിക്രമം നേരിട്ടയാളുടെ പ്രായവും മാത്രമാകും രേഖപ്പെടുത്തുക

 തിരഞ്ഞെടുത്ത പഞ്ചായത്തിലെ 18-50 വയസ് പ്രായപരിധിയിലുള്ള സി.ഡി.എസ് - അയൽക്കൂട്ടം- ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് വിവരശേഖരണം

 തിരഞ്ഞെടുത്ത ആറ് റിസോഴ്സ് പേഴ്സൺ, ജില്ലാതല റിസോഴ്സ് പേഴ്സൺ, സ്നേഹിത അംഗങ്ങൾ, ഡി.പി.എം എന്നിവർ നേതൃത്വം നൽകും

ആദ്യകാലങ്ങളിൽ സ്ത്രീകൾ പ്രശ്‌നങ്ങൾ തുറന്ന് പറയാൻ മടികാണിച്ചിരുന്നു. ഇപ്പോൾ ആരുടെയും പ്രേരണയില്ലാതെ തന്നെ തുറന്ന് പറയാൻ തയ്യാറാകുന്നുണ്ട്.

കുടുംബശ്രീ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL