
കൊല്ലം: സംസ്ഥാന ചെറുകിട ലോട്ടറി തൊഴിലാളി സംഘത്തിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ചികിത്സാ ക്യാമ്പും ഭക്ഷ്യധാന്യകിറ്റ് വിതരണവും നടത്തി. ബി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജഹാംഗീർ പള്ളിമുക്ക് അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി നൗഷാദ് ചാമ്പക്കട റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ് നിർവഹിച്ചു. ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു മുഖ്യപ്രഭാഷണം ചെയ്തു. പേരൂർ ശശിധരൻ മുഖ്യസാനിദ്ധ്യമായി. എ.കെ.താജുദീൻ, ഷാജി ഷാഹുൽ, ഷിഹാബുദീൻ, കടയ്ക്കൽ രാമചന്ദ്രൻ പിള്ള, നസീർ ബായി, പ്രിയങ്ക ഓടനാവട്ടം, ഷീജ സലീന തുടങ്ങിയവർ സംസാരിച്ചു. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ പള്ളിമുക്ക് സ്വാഗതം ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |