കൊല്ലം: കിഴക്കേ കല്ലട സചിന്തയുടെ മുഖ പ്രസിദ്ധീകരണമായ ചിന്താദീപം മഹാകവി പാലാ നാരായണൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പത്താമത് മഹാകവി പാലാ പുരസ്കാരം ഇന്നു വൈകിട്ട് 3 ന് കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി ശ്രീജിത്ത് ആരിയല്ലൂരിന് ഡെപ്യൂട്ടി മേയർ കൊല്ലം മധു സമ്മാനിക്കും. തുടർന്ന് സചിന്തയുടെ 34-ാം വാർഷിക സമ്മേളനം മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. നീലേശ്വരം സദാശിവൻ അദ്ധ്യക്ഷത വഹിക്കും. ഡോ. മുരളീധരൻ നായർ, ഹെൻറി ജോൺ കല്ലട, പട്ടത്താനം സുനിൽ, കിഷോർ മുളവന, ഷാജി ജി.വെള്ളാപ്പള്ളിൽ, അലിസ്റ്റർ ജോസ് വിൽസൺ, വൈശാഖ് പി.സുധാകർ, പ്രിൻസ് കല്ലട എന്നിവർ സംസാരിക്കും. കവി മുഖത്തല, ചിത്രകാരൻ ബൈജുക്കന്നൂർ എന്നിവർ ആദരവ് സമർപ്പണം നടത്തും, പുന്തലത്താഴം ചന്ദ്രബോസ് മത്സര വിജയികൾക്ക് സമ്മാനം നൽകും, മാക്സ് പെരേര രാഹുൽ അനുസ്മരണം നടത്തും. സചിന്ത റേഡിയോ ക്ലബ്ബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |