SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

പുനലൂർ വില്ലേജ് ഓഫീസിൽ വട്ടം കറങ്ങി ജനങ്ങളും ജീവനക്കാരും

phot
പുനലൂർ നഗരസഭ കാര്യാലയത്തിലെ ഏറ്റവും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പുനലൂർ വില്ലേജ് ഓഫീസ്.

പുനലൂർ: നഗരമദ്ധ്യത്തിലെ പുനലൂർ വില്ലേജ് ഓഫീസിൽ സ്ഥല സൗകര്യം ഇല്ലാത്തത് ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. പുനലൂർ നഗരസഭ കാര്യാലയത്തിന്റെ ഏറ്റവും താഴത്തെ നിലയിലെ കുടുസു മുറിയിലാണ് കഴിഞ്ഞ പത്ത് വർഷമായി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.

സമീപത്തെ ഏഴ് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിച്ചുവന്ന വില്ലേജ് ഓഫീസാണ് നഗരസഭ കാര്യാലത്തിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. ഷോപ്പിംഗ് കോപ്ലക്സ് നവീകരണത്തെ തുടർന്നാണ് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിച്ചത്. എന്നാൽ സ്ഥലസൗകര്യക്കുറവ് ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ വട്ടംകറക്കുകയാണ്.
ഓഫീസിലെത്തുന്ന ജനങ്ങൾക്ക് ഇരിക്കാനോ, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ സൗകര്യങ്ങളില്ല. ഏഴ് ജീവനക്കാർ ജോലി ചെയ്യുന്ന വില്ലേജ് ഓഫീസിലെ ഫാനുകളുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പഴഞ്ചൻ വയറിംഗും, സ്വിച്ച് ബോർഡുകളും ഇളകി അപകട ഭിഷണിയും ഉയർത്തുന്നുണ്ട്.

ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നഗരസഭ അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.

വാളക്കോട് സൗകര്യം ഒരുക്കാം

സമീപത്തെ ടി.ബി ജംഗ്ഷനിലാണ് വാളക്കോട് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ കെട്ടിടത്തിന് മുകളിൽ സൗകര്യങ്ങൾ ഒരുക്കിയാൽ ജനങ്ങളുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. ഗ്രാമപ്രദേങ്ങൾ അടക്കമുള്ളിടങ്ങളിൽ അത്യാധുനിക സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിച്ചിട്ടും പുനലൂരിലെ വില്ലേജ് ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ജനസാന്ദ്രതയേറിയ പുനലൂർ പട്ടണത്തിൽ നിന്ന് ഒരോ ദിവസവും നിരവധിപേരാണ് വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിൽ എത്തുന്നത്. സ്ഥല പരിമിതി മൂലം ജനങ്ങൾ പുറത്ത് നിൽക്കേണ്ട അവസ്ഥയാണ്.

വില്ലേജ് ഓഫീസ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL