കൊല്ലം : കീഴൂട്ട് കുടുംബ സംഗമം 2024 വാളകം പ്രതീക്ഷാ കൺവെൻഷൻ സെന്ററിൽ വച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. നയന പ്രകാശ് ഈശ്വരപ്രാർത്ഥന ചൊല്ലി. എൻ.ജി.പി.എം.എച്ച്.എസ്.എസ് മാനേജരും മുൻകരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. പ്രകാശ് കുമാർ ആമുഖ പ്രസംഗവും ആർ. ദിവാകരൻ പിള്ള കൊട്ടാരക്കര കുടുംബ ചരിത്രാവതരണവും നടത്തി. ആർ.ബാലകൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാര സമർപ്പണവും നടന്നു. 10001 രൂപയും ട്രോഫിയും കവിയും കഥാകൃത്തും നോവലിസ്റ്റുമായ ഡോ. എസ്.ഡി.അനിൽകുമാർ ഏറ്റുവാങ്ങി. മന്ത്രി കെ.ബി. ഗണേഷ് കുമാർ, ബി. കൃഷ്ണകുമാർഐ.പി.എസ്, റിട്ട.മേജർ ജനറൽ ഡി.വി. മഹേഷ് , ഡോ.കെ.രാധാകൃഷ്ണ പിള്ള, മുൻ കരവാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രകാശ് കുമാർ, ഡോ. ശ്രീകലാദേവി എന്നിവരെയും 54 മുതിർന്ന അംഗങ്ങളേയും വിവിധ മേഖലകളിൽ ഉന്നതങ്ങളിൽ എത്തിയ 72 കുടുംബാംഗങ്ങളെയും ആദരിച്ചു. സുജിത് വിലങ്ങറ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |