കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടം കേസ് വിചാരണ നടപടികൾ കോടതി ഫെബ്രുവരി 17ലേക്ക് മാറ്റിവച്ചു. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക വാദം കേൾക്കുന്നതിനാണ് കേസ് പരിഗണിക്കുന്നത്. പ്രത്യേക കോടതി പ്രവർത്തനം ആരംഭിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ല. പ്രത്യേക ചുമതല വഹിക്കുന്ന നാലാം അഡിഷണൽ ആൻഡ് ഡിസ്ട്രിക്ട് (ഫാസ്റ്റ് ട്രാക്ക്) കോടതി ജഡ്ജി എസ്.സുഭാഷാണ് ബുധനാഴ്ച കേസ് പരിഗണിച്ചത്. അറസ്റ്റ് വാറണ്ടുള്ള 30ാം പ്രതി അനുരാജിന് ഹാജരാകുന്നതിന് കോടതി സമയം അനുവദിച്ചു. പ്രതിയെ ഹാജരാക്കാൻ ജാമ്യക്കാർ കോടതിയിൽ സാവകാശം തേടി. 13 പ്രതികൾ അവധി അപേക്ഷ സമർപ്പിച്ചു. 43ാം പ്രതി വർക്കല സ്വദേശി വിനോദ് മരിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി കെ.ബി.ജബ്ബാർ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |