SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

കഥകളി​യാടി​ മകൾ, മുദ്രകൾ കാട്ടി അച്ഛൻ

photo
കലാമണ്ഡലം രാജീവൻ നമ്പൂതിരിയും മകൾ ശ്രീനന്ദനാ രാജീവനും

തിരുവനന്തപുരം: ഊർജ്ജിതാശയ, പാർത്ഥിവ, തവ ഞാൻ ഉപകാരം കുര്യാം, അനു ഓർത്തുകണ്ടോളാം ഉത്മനാം നീ... നളചരിതം ഒന്നാം ദിനത്തിൽ ഹംസം നളന്റെ അടുത്തെത്തുന്ന പദം കഥകളി സംഗീത മത്സരത്തിൽ ശ്രീനന്ദന അവതരിപ്പിക്കുമ്പോൾ വേദിക്ക് പുറത്ത് കലാമണ്ഡലം രാജീവൻ നമ്പൂതിരി അറിയാതെ മുദ്രകൾ കാട്ടി. അച്ഛന്റെ വാത്സല്യവും ഗുരുവിന്റെ അനുഗ്രഹവും ചേർത്ത് വേദിയിലെത്തിച്ചതാണ് ശ്രീനന്ദനയെ. ചിട്ടതെറ്റാതെ പാടി എ ഗ്രേഡ് നേടിയത് ഗുരുദക്ഷിണയുമായി.

കൊല്ലം മയ്യനാട് വെള്ളമണൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ് ശ്രീനന്ദന രാജീവൻ. ജില്ലയിൽ നിന്ന് അപ്പീലുമായാണ് അനന്തപുരിയിലെത്തിയത്. കഥകളി കലാപാരമ്പര്യമുള്ള കുടുംബത്തിലെ നാലാം തലമുറക്കാരിയും പ്രസിദ്ധ കഥകളി നടൻ മയ്യനാട് കേശവൻ നമ്പൂതിരിയുടെ കൊച്ചുമകളുമാണ്. ഒരു വർഷമായി കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. അച്ഛനാണ് ഗുരു. അമ്മ ജീനാ രാജീവനും സഹോദരൻ ശ്രീഹരിയും മത്സരവേദിക്ക് സമീപത്തുണ്ടായിരുന്നു.

ഓർമ്മകളുടെ കലോത്സവം

എട്ടാം വയസിലാണ് രാജീവൻ നമ്പൂതിരി കഥകളി അഭ്യസിച്ചത്. അന്നുമുതൽ ഇന്നും സജീവമാണ്. സ്കൂൾ കലോത്സവമെന്നാൽ വല്ലാത്തൊരു ആവേശമെന്ന് രാജീവൻ പറയുന്നു. 1985 മുതൽ 89 വരെ സംസ്ഥാന കലോത്സവത്തിൽ കഥകളി സംഗീതത്തിനും കഥകളിക്കും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട് രാജീവൻ നമ്പൂതിരി. യൂണിവേഴ്സിറ്റി തലത്തിൽ മത്സരിക്കാനെത്തിയപ്പോഴേക്കും പ്രൊഫഷണൽ കഥകളി കലാകാരനെന്ന നിലയിൽ കേരളക്കര അറിഞ്ഞുതുടങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL