SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

വനിതകൾക്ക് മുട്ടക്കോഴി വിതരണം

p
വനിതകൾക്ക് മുട്ട ക്കോഴിയെ വിതരണം ചെയ്യുന്ന പദ്ധതിയുടെ തൊടിയൂർ പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ നിർവഹിക്കുന്നു

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ഒരു വാർഡിൽ 65 വനിതകൾക്ക് 5 കോഴികൾ വീതം എന്ന കണക്കിൽ പഞ്ചായത്തിൽ ആകെ 7475 മുട്ടക്കോഴികളെയാണ് വിതരണം ചെയ്യുന്നത്.
മുട്ടക്കോഴികളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ നിർവഹിച്ചു. പഞ്ചായത്തിലെ 1495 വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് തൊടിയൂർ വിജയൻ പറഞ്ഞു. വെറ്ററിനറി സർജൻ ഡോ.വിനീതാ ദിവാകർ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ.കണ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ബിന്ദു രാമചന്ദ്രൻ, തൊടിയൂർ വിജയകുമാർ, സഫീന അസീസ്, സീനിയർ വെറ്ററിനറി സർജൻ ഡോ.ജി.ഗാഥ, ഡോ.എസ്.അഫ്‌സൽ, ടി.എസ്.അനിൽകുമാർ, കെ.നൗഷാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL