കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ദ്വിദിന സമ്മേളനം സംഘടന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ഡി. അശോകൻ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.സി. വരദരാജൻ പിള്ള, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം. സുജയ്, കെ. രാജേന്ദ്രൻ, പ്രൊഫ. കെ. ചന്ദ്രശേഖര പിള്ള, ജി. ബാലചന്ദ്രൻ പിള്ള. എ മുഹമ്മദ് കുഞ്ഞ്, ജി. സുന്ദരേശൻ, ബി. സതീശൻ, ജി. യശോധരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള, എൽ ശിവപ്രസാദ്, ആർ രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |