SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ലോറിക്കാർ സമരത്തിൽ, റേഷൻ നീക്കം സ്തംഭിച്ചു

കിട്ടാനുള്ളത് നാലു മാസത്തെ വാടക കുടിശിക

കൊല്ലം: ലോറി വാടക കുടിശിക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലോറിക്കാർ സമരത്തിലായതോടെ ജില്ലയിൽ റേഷൻ ഭക്ഷ്യധാന്യ നീക്കം സ്തംഭിച്ചു. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്ക് ധാന്യങ്ങൾ എത്തിക്കുന്നവരും അവിടെ നിന്ന് റേഷൻ കടകളിലേക്ക് എത്തിക്കുന്നവരും സമരത്തിലാണ്. നാല് മാസത്തെ കുടിശികയാണ് നൽകാനുള്ളത്.

എല്ലാമാസവും അഞ്ചോടെ സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കം ആരംഭിക്കും. കഴിഞ്ഞമാസം അവസാനത്തോടെ തന്നെ റേഷൻകടകൾക്കുള്ള ഈ മാസത്തെ അലോട്ട്മെന്റ് പൊതുവിതരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഈ മാസം ആറ് മുതൽ പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽപ്പടി വിതരണക്കാർ തയ്യാറാകുന്നില്ല. ഭൂരിഭാഗം കടകളിലും ഒന്നരയാഴ്ചത്തേക്കുള്ള സ്റ്റോക്കേയുള്ളു. സമരം നീണ്ടാൽ റേഷൻകടകളുടെ പ്രവർത്തനവും സ്തംഭിക്കും. സപ്ലൈകോ ഗോഡൗണുകളിൽ വലിയ അളവിൽ സ്റ്റോക്കുള്ളതിനാൽ എഫ്.സി.ഐയിൽ നിന്നുള്ള ലോറിക്കാരുടെ സമരം കൊണ്ട് നിലവിൽ കാര്യമായ പ്രശ്നങ്ങളുണ്ടായിട്ടില്ല.

ഈമാസം ആദ്യം റേഷൻ വിതരണത്തിനുള്ള ചെലവുകൾക്കായി സർക്കാർ 50 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ഇതുവരെ ഒരുമാസത്തെ കുടിശിക തുക പോലും ലഭിച്ചിട്ടില്ലെന്ന് ലോറി കരാറുകാർ പറയുന്നു. നാല് മാസത്തെ കുടിശിക കിട്ടാനുണ്ടെങ്കിലും ഒരുമാസത്തെയെങ്കിലും കിട്ടിയാൽ ലോറിക്കാർ വിതരണം ആരംഭിച്ചേക്കും.

റേഷൻ കടകൾക്കുള്ള അലോട്ട്മെന്റ് കഴിഞ്ഞമാസം അവസാനം തന്നെ തയ്യാറായിരുന്നു. എന്നാൽ വാതിൽപ്പടി കരാറുകാർ ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. റേഷൻകടകളിൽ സ്റ്റോക്കുള്ളതിനാൽ നിലവിൽ പ്രശ്നങ്ങളില്ല

ജില്ലാ സപ്ലൈ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL